
കാസർകോട് : കാസർകോട് നഗരസഭ കുടുംബശ്രീ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ നഗരസഭാ ടൗൺഹാളിൽ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ബഡ്സ് സ്കൂൾട്ടീ ടീച്ചർ ശാന്തി സ്വാഗതം പറഞ്ഞു പൂക്കളം ഒരുക്കലും മഹാബലിയുടെ സന്ദർശനവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഓണസദ്യയും മറ്റുമായി അത്യന്തം വര്‍ണാഭമായ ആഘോഷമാണ് നടന്നത്.

പരിപാടിയില്‍ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൈമുന്നീസ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫർസാന, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിസ്രിയ, മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായ കെ. എം അബ്ദുറഹ്മാൻ, സി.ഡി.എസ് ചെയർപേഴ്സൺ സാഹിറ, മുൻ സി.ഡി.എസ് ചെയർപേഴ്സൺ ഷക്കീല,കൗൺസിലർമാരായ നസീറ, റംസീന എന്നിവർ സംസാരിച്ചു. ഗായത്രി നന്ദി അറിയിച്ചു.
