
കാസർകോട് : കാസർകോട്ടെ പൊയ്‌നാച്ചിയിലുള്ള സെഞ്ച്വറി ഡെന്റല്‍ കോളജില്‍ വിദ്യാര്‍ഥി സമരം നാലാംദിവസം പിന്നിടുകയാണ്. പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരമാണ് നടക്കുന്നത്. സമരത്തിന്റെ ഭാഗമായി കോളജില്‍ ഒപ്പുമരവും എസ് എം എസ് കാമ്പയിനും വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചു വരികയാണ്.ഭീമമായ ഫീസ് നൽകി കോളേജിൽ പഠിക്കാൻ വരുന്ന വിദ്യാർഥികളടക്കം ക്രൂരമായ പീ0നമാണ് നേരിടുന്നത്. അതുകൊണ്ട്തന്നെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും അവരോട് അപമര്യാദയായി പെരുമാറുകായും ചെയ്യുന്ന പൊയ്‌നാച്ചി ഡെൻറൽ കോളേജിലെ പ്രിൻസിപ്പാൾ അനൂപ് ജോണിനെ പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതിനിടെ ചര്‍ച്ചയ്ക്ക് തയാറാണെന്നു പറഞ്ഞ മാനേജ്മന്റ് ചര്‍ച്ചയില്‍ നിന്നും പിന്മാറിയതും വിദ്യാർത്ഥികളെ കൂടുതൽ പ്രകോപിതരാക്കി ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്ക് സമരവും നടത്തേണ്ടിവന്നു.

കോട്ടയം ഗവണ്‍മെന്റ് ഡെന്റല്‍ കോളജ് ഡോക്ടര്‍ അഗസ്റ്റിന്‍, കൊല്ലം അല്‍ അസര്‍ ഡെന്റല്‍ കോളജിലെ ഡോക്ടര്‍ മോഹന്‍ എന്നിവര്‍ സെഞ്ച്വറി ഡെന്റല്‍ കോളജില്‍ വന്ന് വിദ്യാര്‍ത്ഥികളുടെ പരാതി സ്വീകരിച്ചു എന്നാണ് വിവരം. കേരള യുവജന കമ്മീഷന് വിദ്യാര്‍ത്ഥികള്‍ പരാതിയും നല്‍കിയിരിക്കുകയാണ്. അതിനിടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തവന്നു. ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, എസ് എഫ് ഐ ഏരിയ സെക്രട്ടറി രാഹില്‍ കൂട്ടപ്പുന്ന, എ ബി വി പി നേതാവ് പ്രണവ് പരപ്പ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ജില്ലാ എം എസ് എഫ് കമ്മിറ്റി ഐകൃധാർഡ്യം പ്രകടിപ്പിച്ചു. ജില്ല പ്രസിഡന്റ് അബിദ് ആറങ്ങാടി, ജനറൽ സെക്രട്ടറി സി ഐ എ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം ഉസാം പള്ളങ്കോട്, ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് ഉളുവാർ, ഖാദർ ആലൂർ, റമീസ് ആറങ്ങാടി, പി വൈ ആസിഫ്, സിദ്ധിഖ് മഞ്ചേഷരം, അസറുദ്ധീൻ മണിയനോടി ,സവാദ് അങ്കടിമുഗർ, ജാഫർ കല്ലഞ്ചിറ, റംഷീദ് തോയമ്മൽ, നവാസ് ചെമ്പരിക്ക, അസ്ലം ചന്തേര, സറഫു ചളിയങ്കോട്, സഫ്വാൻ, ജാഫർ കൊവ്വൽ എന്നിവർ സംബന്ധിച്ചു.

എസ് എഫ് ഐ ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരത്തെ അഭിവാദ്യം ചെയ്ത പ്രകടനം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണന്‍, സംസ്ഥാന കമ്മിറ്റി അംഗം ബി വൈശാഖ്, ശരത്ത്, ഹബീബ്, സിദ്ധാര്‍ഥ് രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസും, എം എസ് എഫും പൊയിനാച്ചി ടൗണില്‍ പ്രകടനം നടത്തി. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്റെ നേതൃത്വത്തില്‍ ബി ജെ പി നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനം മാനേജ്‌മെന്റ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥി സമരത്തിന് ബി ജെ പി പിന്തുണ നല്‍കുമെന്നും വേലായുധന്‍ മുന്നറിയിപ്പു നല്‍കി.