
ചാനല്‍ ആര്‍ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട്
കാസർകോട്: മഴ കനക്കുന്നതോടെ നിരവധി അപകടങ്ങളാണ് നമുക്കിടയിൽ സംഭവിക്കുന്നത്. ഇതിൽ പലതും നാം പോലും അറിയാതെ സംഭവിക്കുന്ന അപകടങ്ങളാണ് എന്നാൽ നമ്മുടെ അശ്രദ്ധ കാരണം സംഭവിക്കുന്ന അപകടങ്ങളും ഉണ്ടാവാറുണ്ട്. ഇത്തരം അപകടങ്ങൾ വഴി നിരവധി ജീവനുകളാണ് ഇല്ലാതാകുന്നത്. അതിനാൽ തന്നെ അപകടം ഒരു പരിധിവരെ തടയാൻ നാം സാദാ ജാഗ്രത പാലിക്കുകയും വേണം. കാസർകോട് നഗരത്തിൽ ഇത്തരത്തിലുള്ള നിരവധി അപകടങ്ങളാണ് നമ്മെ മാടി വിളിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു അപകടത്തെയാണ് ചാനൽ ആർ ബി ഇന്ന് തുറന്നു കാണിക്കുന്നത്. കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കെ.പി.ആര്‍ റാവു റോഡിൽ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുൻ വശത്തായുള്ള ഇലക്ട്രിക് പോസ്റ്റ് അപകടത്തിലാണ്. ഏത് സമയവും ഈ പോസ്റ്റ് നിലം പതിക്കാൻ സാധ്യതയുമുണ്ട്. അതിനാൽ തന്നെ കെ.എസ്.ഇ.ബി അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ഈ പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളണം.
പോസ്റ്റ് ഇരുമ്പ് ആയതിനാലും. ഇതുവഴി ദിനം പ്രതി നിരവധി വാഹനങ്ങളും ജനങ്ങളും കടന്നുപോകുന്നതിനാലും വലിയ അപകടത്തിന് ഇത് കാരണമാകും. പോസ്റ്റിന്‍റെ അടിഭാഗം പൂർണമായും ദ്രവിച്ച നിലയിലാണ്. ഈ പോസ്റ്റിൽ നിന്നും നിരവധി കണക്ഷനുകളാണ് വ്യാപാര സ്ഥാപനങ്ങളിലേക്ക് നല്‍കിട്ടുള്ളത്. ഇതൊക്കെയും അശ്രദ്ധ കാരണം വലിയ അഗ്നി ബാധക്ക് തന്നെ കാരണമായേക്കാം.
