കാസര്‍കോട് പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്‍റെയും സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്‍റെയും വീടിന് നേര്‍ക്ക് ബോംബേറ്

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്‍റെയും സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്‍റെയും വീടിന് നേര്‍ക്ക് ബോംബേറ്

കാസർകോട്: കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ റീപോളിങ് നടന്ന കാസർകോട് മണ്ഡലത്തിലെ പിലാത്തറയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്‍റെയും ഇന്നലെ ബൂത്തില്‍ സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്‍റെയും വീടിന് നേര്‍ക്ക് ബോംബേറ്. ഏപ്രില്‍ 23-ന് തന്‍റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വോട്ട് നിഷേധിക്കപ്പെട്ട ഷാലറ്റ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം റീപോളിങിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഷാര്‍ലറ്റുമായി ബൂത്തില്‍ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. ഞായറാഴ്ച അര്‍ധരാത്രിക്കുശേഷമാണ് വീടിനുനേരേ ബോംബേറുണ്ടായത്.

പിലാത്തറ 19ആം നമ്പര്‍ ബൂത്ത് ഏജന്റായിരുന്നു വി.ടി.വി പത്മനാഭന്‍. രാത്രി 12 ഓടെയായിരുന്നു പത്മനാഭന്‍റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് കേടുപാട് പറ്റി. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

0Shares