കാസര്‍കോട്: എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ ക്കെതിരെ കൊലവിളി നടത്തിയ ഡി.വൈ.എഫ്.ഐ ക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഭരണത്തിന്റെ ഹുങ്കില്‍ നേതാക്കന്മാരെ ഭീഷണിപെടുത്തുന്നത് അവസാനിപ്പിക്കണം. ഭരണവും ഭരണകര്‍ത്താക്കളും മാറുമെന്ന് ഡി.വൈ.എഫ്.ഐ ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും എം.എസ്.എഫ് സെക്രട്ടറിയേറ്റ് ഓര്‍മപെടുത്തി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ആബിദ് ആറംങ്കാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, കാദര്‍ ആലൂര്‍, ന ഷാത്ത് പരവനടുക്കം, അനസ് എതിര്‍ത്തോട്, സര്‍ഫറാസ് കടവത്ത്, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, നിസാം ഹിതായത്ത് നഗര്‍, ത്വാഹാ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.