കാസര്‍കോട് ജില്ലയില്‍ സഹകരണ ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു; പോലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ സഹകരണ ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു; പോലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി

കാസര്‍കോട്: ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു. സംഭവത്തില്‍ പോലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ എസ്ബി.ഐ ശാഖയിലാണ് സംഭവം നടന്നത്. ബേഡകം ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപിച്ച അഞ്ചു ലക്ഷം രൂപയാണ് ആദ്യം നഷ്ടപ്പെട്ടത്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളില്‍ ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപിച്ച 16 ലക്ഷം രൂപയും ഹാക്കര്‍മാര്‍ തട്ടിയെടുത്തു.

ഈ തുക വിര്‍ച്വല്‍ കറന്‍സി രൂപമായ ബിറ്റ്‌കോയിനായി മാറ്റപ്പെട്ടുവെന്നാണ് വിവരം. പണം നഷ്ടപ്പെട്ട രണ്ടു ബാങ്കുകളും എസ്പിക്ക് പരാതി നല്‍കി. സംസ്ഥാന പോലീസിന്റെ സൈബര്‍ ഡ്രോം അന്വേഷണം ആരംഭിച്ചു. പക്ഷേ ബിറ്റ്‌കോയിനായി രൂപമാറ്റം ചെയ്യപ്പെട്ട പണം കണ്ടെത്താന്‍ പ്രയാസകരമാവുമെന്നാണ് വിലയിരുത്തല്‍.

0Shares