കാസര്‍കോട് ജില്ലയിലെ ജലക്ഷാമത്തെ പ്രതിരോധിക്കാന്‍ വരുന്നു റബ്ബര്‍ ചെക്ക് ഡാമുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയിലെ ജലക്ഷാമത്തെ പ്രതിരോധിക്കാന്‍ വരുന്നു റബ്ബര്‍ ചെക്ക് ഡാമുകള്‍

കാസര്‍കോട്: കാസര്‍കോട്ടുകാര്‍ക്ക് ഇനി കടുത്ത വേനലിലും കുടിവെള്ള ക്ഷാമത്തെ പേടിക്കേണ്ടി വരില്ല. കുടിവെള്ള ക്ഷാമത്തെ പ്രതിരോധിക്കാന്‍ പുത്തന്‍ ആശയം അവതരിപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെക്കേ ഇന്ത്യയിലെ ഊട്ടിയില്‍ പരീക്ഷിച്ച് വിജയിച്ച ചിലവ് കുറഞ്ഞതും ഗുണമേന്‍മ ഏറിയതുമായ റബ്ബര്‍ ചെക്ക് ഡാമുകള്‍ ജില്ലയിലും നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.

കാസര്‍കോടിന്‍റെ ചുറ്റുപാടുകള്‍ക്ക് ഏറെ യോജിച്ചതാണ് റബ്ബര്‍ ഡാമുകളെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു.കേരളത്തില്‍ സുലഭമായി ലഭിക്കുന്ന റബ്ബറില്‍ നിന്നും നിര്‍മ്മിക്കുന്ന തടയണയ്ക്ക് കോണ്‍ക്രീറ്റ് തടയണകളേക്കാള്‍ ഏറെ ഗുണമേന്‍മയുണ്ട്.

സുനാമി, വെള്ളപ്പൊക്കം, സമുദ്രനിരപ്പിന്‍റെ വ്യത്യസ്തതയില്‍ ഉപ്പുവെള്ളം കയറുന്ന അവസ്ഥ എന്നിങ്ങനെ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് റബ്ബര്‍ ചെക്ക് ഡാമുകള്‍. നന്നായി മഴ കിട്ടുന്ന സമയങ്ങളില്‍ മടക്കിവെയ്ക്കാനും, മഴ കുറഞ്ഞ സമയത്ത് തടയണയായി നിര്‍ത്താനും കഴിയും എന്നതാണ് റബ്ബര്‍ ചെക്ക് ഡാമുകളുടെ പ്രത്യേകത.

0Shares