കാസര്‍കോട്ടെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദ്.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദ്.

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദ് ആഹ്വാനം ചെയ്തു. അതിര്‍ത്തിയായ തലപ്പാടിയിലാണ് ബന്ദ്. കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടനയാണ് ബന്ദ് ആഹ്വാനം ചെയ്തത്.

പ്രതിഷേധ വാഹനറാലിയും ഇതിനൊപ്പം സംഘടിപ്പിക്കുമെന്ന് വേദികെ പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. രാവിലെ 11.30ന് മംഗളൂരു നെഹ്‌റു മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുന്ന റാലി ജില്ലയുടെ നാനാഭാഗങ്ങളില്‍ സംഘടിപ്പിക്കും. 12ാം തീയതി സംസ്ഥാന വ്യാപകമായുള്ള ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares