ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ആറ് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അനന്ത്‌നാഗിലെ സെകിപോര ഗ്രാമത്തിലാണ് ഭീകകരുടെ സാന്നിധ്യം മനസിലാക്കി സൈന്യം ആക്രമണം നടത്തിയത്. ആറ് ഭീകരരെ വധിച്ചുവെന്നും വന്‍ ആയുധ ശേഖരം കണ്ടെത്തിയെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരരെല്ലാം ജുമ്മ കാഷ്മീര്‍ സ്വദേശികള്‍ തന്നെയാണെന്നും ഹിസ്ബുള്‍ മുജാഹിദ്ദിനുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് അനന്ത്‌നാഗില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി തടഞ്ഞിട്ടുണ്ട്.
കാഷ്മീരിലെ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു