Categories
news

കൊവിഡ്-19 വൈറസ് എല്ലാവരിലും പടര്‍ത്താന്‍ ശ്രമിച്ച രോഗി മരിച്ചു

കൊവിഡ്-19 സംശയമുള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം മറികടന്നാണ് ഇയാള്‍ മനപ്പൂര്‍വ്വം വൈറസ് പടര്‍ത്താനായി പുറത്തിറങ്ങിയത്.

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

കൊവിഡ്-19 വൈറസ് എല്ലാവരിലും പടര്‍ത്താന്‍ ശ്രമിച്ച രോഗി കൊവിഡ് ബാധിച്ച് മരിച്ചു. 57 കാരനായ ജപ്പാന്‍കാരനാണ് കൊവിഡ്-19 ബാധിച്ച് ടോക്കിയോയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. റോയിട്ടേര്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് നാലിനാണ് ഇദ്ദേഹത്തിന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോട് വീട്ടില്‍ ഐസൊലേഷനില്‍ കഴിയാനായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

എന്നാല്‍ എന്നാല്‍ അന്ന് വൈകുന്നേരം തന്നെ താന്‍ ഈ വൈറസ് ബാധ എല്ലാവരിലും പടര്‍ത്തുമെന്ന് വീട്ടുകാരോട് പറഞ്ഞ് ഇദ്ദേഹം അടുത്തുള്ള പബ്ബിലേക്ക് പോവുകയും ചെയ്തു. മാര്‍ച്ച് 5 ന് തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 12 ന് ഇദ്ദേഹം പോയ പബ്ബിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ്-19 സംശയമുള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം മറികടന്നാണ് ഇയാള്‍ മനപ്പൂര്‍വ്വം വൈറസ് പടര്‍ത്താനായി പുറത്തിറങ്ങിയത്. ലോകത്താകെ കൊവിഡ്-19 ബാധിച്ചുള്ള മരണം 8000 ത്തോട് അടുത്തിരിക്കയാണ്. 184976 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest