
നെടുമ്പാശേരി: കാശ്മീരി കുങ്കുമപൂവുമായി കാസർകോട് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

സ്‌പെയ്സ് ജെറ്റിന്‍റെ വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കാസർകോട് സ്വദേശിയായ മുഹമ്മദ് യാസർ അറാഫത്തിനെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. കുങ്കുമ പൂവ് ആണെങ്കിൽ അന്താരാഷ്ട വിപണിയിൽ അരക്കോടിയിലധികം രൂപ വില വരും. പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനായി സ്‌പൈസസ് ബോർഡിന്‍റെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
