കൊച്ചി: ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വാര്‍ത്തയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ കാവ്യയുടെ അച്ഛന്‍ മാധവന്‍ ആദ്യമായി പ്രതികരണമറിയിച്ചിരിക്കുകയാണ്. കാവ്യ മാധവന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. ഇപ്പോള്‍ കാവ്യാ ആലുവയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല.
ചെന്നൈയില്‍ എം.ബി.ബി.എസിന് ജോയിന്‍ ചെയ്തിരിക്കുകയാണ് മീനാക്ഷി. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍ ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപിനൊപ്പമായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സ്‌ക്രീന്‍ കെമിസ്ട്രി പിന്നെ വരെ ആവര്‍ത്തിച്ചിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരാകുന്നത്.
കാവ്യ മാധവനും ദിലീപും കാത്തിരിക്കുന്നത് കുഞ്ഞതിഥിക്കായി