
ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം കനക്കുന്നു. പി.എം.കെ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന്‍ ഷോക്കേറ്റുമരിച്ചു. രഞ്ജിത് (32) എന്ന യുവാവിനാണ് ഈ ദാരുണാന്ത്യം. റെയില്‍വേ ട്രാക്കുകളിലൂടെ പ്രകടനം നടത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ ട്രെയിന്‍ വന്നപ്പോള്‍ ട്രെയിനിന് മുകളിലേക്ക് ഓടികയറുകയായിരുന്നു. ഇതില്‍ ചിലര്‍ എഞ്ചിന് മുകളില്‍ ഇരുന്നപ്പോള്‍ രഞ്ജിത്തും മറ്റ് ചിലരും വൈദ്യുതി ലൈന്‍ ഉണ്ടെന്നത് ശ്രദ്ധിക്കാതെ ട്രെയിനിന് മുകളിലൂടെ ഓടുകയും ഹൈപ്പര്‍ ലൈനില്‍ തട്ടി കത്തികരിയുകയുമായിരുന്നു.

വൈദ്യുതി ലൈനില്‍ തട്ടിയ രഞ്ജിത് ഉടന്‍തന്നെ ഷോക്കേറ്റ് വീഴുകയും വലിയ തീവിഴുങ്ങുകയുമായിരുന്നു. രഞ്ജിത്തിനെ പുതുച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, രഞ്ജിത് മരിച്ചിട്ടില്ലെന്നും പൊള്ളല്‍ ഗുരുതരമല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രക്ഷോഭം ചിത്രീകരിച്ച കാമറയില്‍ ഈ അപകടത്തിന്‍റെ ദൃശ്യവും ഉള്‍പ്പെട്ടിട്ടുണ്ട്.
