
പരവനടുക്കം/ കാസര്‍കോട്: കാറ്റും മഴയും ശക്തമായപ്പോൾ കാസർകോട് ജില്ലയിൽ വീടുകൾ വ്യാപകമായി തകർന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കോളിയാട്ട് രവിന്ദ്രന്‍റെ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞ് വീണു. അടുക്കള ഭാഗം മുഴുവനായും തകർന്നു. സമാനമായി മലാംകുന്ന് മൂലകണ്ടം അമ്പുവിന്‍റെ(ആശാരി) വീട് ഇന്നലെയുണ്ടായ ശക്തമായ മഴയിൽ തകർന്ന് വീണു. വീട്ടുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ബേവിഞ്ചയിൽ എം.ടി സുബൈറിന്‍റെ വിടിന് മുകളിൽ ഇന്നലെ രാത്രി 7 മണിക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയുണ്ടായി.
ഇവിടെ കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച വിവര പ്രകാരം ഇന്നലെ വരെ ഉണ്ടായ കനത്ത മഴയില്‍ 26 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ മുഴുവനായും തകര്‍ന്നു.
വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും, കാസര്‍കോട് താലൂക്കില്‍ രണ്ടും, മഞ്ചേശ്വരം താലൂക്കില്‍ ഏഴും, ഹോസ്ദുര്‍ഗ് താലൂക്കില്‍ 13 വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്.
