കായംകുളം എം.എല്‍.എ അഡ്വ യു. പ്രതിഭാഹരി വിവാഹ മോചനം തേടി കുടുംബകോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കായംകുളം എം.എല്‍.എ അഡ്വ യു. പ്രതിഭാഹരി വിവാഹ മോചനം തേടി കുടുംബകോടതിയില്‍

ആലപ്പുഴ: കായംകുളം എം.എല്‍.എ അഡ്വ. യു പ്രതിഭാഹരി വിവാഹ മോചനം തേടി കുടുംബകോടതിയില്‍. കെ.എസ്ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്നും വിവാഹമോചനം തേടിയാണ് എം.എല്‍.എ കുടുംബക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ ഇന്ന് കൗണ്‍സിലിങ് നടത്തി എങ്കിലും പരാജയപ്പെട്ടു. പത്ത് വര്‍ഷക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉള്‍പ്പടെയുള്ള പരാതികളാണ് പ്രതിഭ ഹര്‍ജിയില്‍ പറയുന്നു. ഇരുവരെയും ഒന്നിപ്പിക്കാന്‍ ഇന്നലെ കോടതി നടത്തിയ കൗണ്‍സിലിങ് പരാജയപ്പെട്ടിരുന്നു. എം.എല്‍.എ തന്റെ ഫേസ്ബുക്ക് പേജിലെ പേരും അഡ്വ യു. പ്രതിഭ എം.എല്‍.എ എന്നാക്കി ചുരുക്കിയിട്ടുണ്ട്.

0Shares