
ചെന്നൈ: ടി.വി സീരിയലുകളിലൂടെ ശ്രദ്ധേയയായ തമിഴ് നടി യാഷിക ആത്മഹത്യ ചെയ്തു. അമ്മയ്ക്ക് വാട്സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ് യാഷിക ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സമ്മതിക്കുന്നില്ലെ പോരാത്തതിന് മാനസികവും ശാരീരികവുമായ പീഡനം വേറെ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി കാമുകൻ മോഹന്‍ ബാബുവാണെന്ന് നടി അമ്മയ്ക്ക് അയച്ച മെസ്സേജിൽ സൂചിപ്പിച്ചതായാണ് വിവരം. കാമുകനായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.
നാലുമാസത്തോളമായി നടി കാമുകന്‍ മോഹന്‍ ബാബുവുമൊത്തായിരുന്നു താമസിച്ചിരുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് കാമുകൻ നടിയെ കൂടെ താമസിപ്പിച്ചത്. എന്നാൽ നാലുമാസമായിട്ടും ഇവർ വിവാഹം കഴിച്ചിരുന്നില്ല. ഇതിൽ മനംനൊന്താവാം ആത്മത്യയെന്നാണ് പോലീസ് പറയുന്നത്.
