കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

  • Post category:news
  • Reading time:1 min read
You are currently viewing കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസനാണ്. റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോ​സ​ഫ് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ മേ​ധാ​വി. ഇത് സംബന്ധിച്ച ഉത്തരവ് അതാത് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. സം​ഘ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള അ​നു​മ​തി​യും ഇ​വ​ര്‍​ക്കു തന്നെയാണ്. ഈ അന്വേഷണ സംഘങ്ങളുടെ പ്രവർത്തനം ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് എ​.ഡി.​ജി​.പി​യും, സ്പെ​ഷ​ല്‍ സെ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ടും നിരീക്ഷിക്കും.

0Shares