കോഴിക്കോട്: മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മൂന്നാംമുറ പ്രയോഗിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി മാനാഞ്ചിറയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് പ്രമോദ് എന്ന യുവാവിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച തന്നെ സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും മൂന്നാംമുറ പ്രയോഗിച്ചെന്നും പരാതിയില്‍ പ്രമോദ് ആരോപിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രമോദ്.
കസബ പോലീസ് മൂന്നാമുറ പ്രയോഗിച്ചതായി പ്രമോദ് എന്ന യുവാവ്; സംഭവം മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച്