ശ്രീനഗര്‍: ജമ്മു കശ്മീരിലെ നര്‍വാല്‍ മേഖലയിലെ ചേരിപ്രദേശത്ത് തീപടര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. മ്യാന്‍മാറില്‍ നിന്നും കുടിയേറി വന്ന റെഹീങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഈ മേഖലയില്‍ കൂടുതലായും താമസിക്കുന്നത്. അര്‍ദ്ധ രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 150 ലേറെ കുടിലുകള്‍ കത്തി നശിച്ചു. തീപിടിത്തറിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണ നടപടികൾ ആരംഭിച്ചു.

