കല്യോട്ട് സി.പി.എം നേതാക്കളുടെ സന്ദർശനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; സ്ഥലത്ത് വൻ പ്രതിഷേധം

  • Post category:news
  • Reading time:1 min read
You are currently viewing കല്യോട്ട് സി.പി.എം നേതാക്കളുടെ സന്ദർശനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; സ്ഥലത്ത് വൻ പ്രതിഷേധം

കാസർകോട്: പെരിയ കല്യോട്ട് ഇരട്ടകൊലപാതകത്തിന് ശേഷം ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സി.പി.എം നേതാക്കള്‍ സന്ദർശിച്ചു. വലിയ പോലീസ് കാവലിലായിരുന്നു സന്ദർശനം. സന്ദർശനസമയം പ്രദേശത്ത് ജനങ്ങളുടെ ഭാഗത്തുനിന്നും വൻ പ്രതിഷേധമുണ്ടായി. സ്ത്രീകടക്കമുള്ളവർ സി.പി.എം നേതാക്കൾക്കെതിരെ ആക്രോശിച്ചു.

കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് സി.പി.എം നേതാക്കൾ പ്രദേശം സന്ദർശിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ടവരുടെ വീട് സംഘം സന്ദർശിച്ചില്ല. കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് നിയന്ത്രിച്ചു. പെരിയയിലും പരിസരങ്ങളിലും സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൻ പോലീസ് കാവലിലാണ് പ്രദേശം. അതെ സമയം സംഘർഷത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഏകദേശം 5 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കാസർകോട് എം.പി പി.കരുണാകരൻ പറഞ്ഞു.

0Shares