കലാനികേതനം നാടന്‍കലാ അവാര്‍ഡ് ശില്‍പ്പി സുരേന്ദ്രന്‍ കൂക്കാനത്തിന്

  • Post category:local news
  • Reading time:1 min read
You are currently viewing കലാനികേതനം നാടന്‍കലാ അവാര്‍ഡ് ശില്‍പ്പി സുരേന്ദ്രന്‍ കൂക്കാനത്തിന്

കാസര്‍കോട്: നാടന്‍കലാ പഠന- ഗവേഷണ സ്ഥാപനമായ കൊടക്കാട് കലാനികേതനത്തിന്റെ ഈ വര്‍ഷത്തെ നാടന്‍കലാ അവാര്‍ഡ് (2017) ശില്‍പ്പി സുരേന്ദ്രന്‍ കൂക്കാനത്തിനു നല്‍കും. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2017 സെപ്തംബര്‍ മാസത്തില്‍ കലാനികേതനം സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും. കരിവെള്ളൂരിനടുത്ത കൂക്കാനം സ്വദേശിയാണ് സുരേന്ദ്രന്‍.

0Shares