കബഡി താരം അപകടത്തില്‍ പരിക്കേറ്റ് മണിക്കൂറോളം റോഡില്‍ കിടന്നു; വാഹനങ്ങള്‍ പലതും കണ്ടിട്ടും കാണാതെ അതുവഴികടന്നുപോയി; പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോള്‍ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing കബഡി താരം അപകടത്തില്‍ പരിക്കേറ്റ് മണിക്കൂറോളം റോഡില്‍ കിടന്നു; വാഹനങ്ങള്‍ പലതും കണ്ടിട്ടും കാണാതെ അതുവഴികടന്നുപോയി; പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോള്‍ സംഭവിച്ചത്

കാഞ്ഞങ്ങാട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കബഡി താരവും ആംബുലന്‍സ് ഡ്രൈവറുമായ യുവാവ് ചോര വാര്‍ന്ന് മരിച്ചു. മാലോംപാടി ഇടശ്ശേരി വീട്ടില്‍ ലാലപ്പന്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ സനുജോസഫാ(25)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ മാലോം കണ്ണീര്‍പാടിയിലാണ് അപകടമുണ്ടായത്.  സനുജോസഫ് സ്വന്തം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ബൈക്ക് റോഡരികിലെ മൈല്‍ക്കുറ്റിയിലിടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ സനുവിന്റെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഈസമയത്ത് പലവാഹനങ്ങളും കടന്നുപോയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം അതുവഴി നടന്നുവന്ന നാട്ടുകാരാണ് അവശനിലയിലായിരുന്ന താരത്തെ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി. സഹോദരങ്ങള്‍: മനുജോസഫ്, സോണിയ. 

0Shares