കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ് അന്തരിച്ചു

ബംഗലൂരു: പ്രശസ്ത കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ്(83)അന്തരിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് മുന്‍ ചെയര്‍മാനായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്കാണ് അന്ത്യം സംഭവിച്ചത് .കര്‍ണാടക സാഹിത്യ അക്കാഡമി, സാഹിത്യ പുരസ്‌കാര്‍, നിരഞ്ജന പ്രശസ്തി, കെമ്പ ഗൗഡ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1935 മേയ് നാലിന് കര്‍ണാടകയിലെ ചിക്കമംഗലൂരിലാണ് ജനനം. കര്‍ണാടകയിലെ ആധുനിക സാഹിത്യകാരന്മാരില്‍ പ്രധാനിയാണ് അദ്ദേഹം. ദാമ്പത്യ ഗീത, പഞ്ചഭൂത, ഖണ്ഡകാവ്യ സമാഹാരം എന്നിവ പ്രധാനകൃതികളാണ്. നിരവധി ചെറുകഥകളും നിരൂപണ ഗ്രന്ഥങ്ങളും ബാലകൃതികളും രചിച്ചു. ദാമ്പത്യ ഗീത ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് തര്‍ജിമ ചെയ്തിട്ടുണ്ട്.

0Shares