കനറാ ബാങ്ക് കാഞ്ഞങ്ങാട് ശാഖ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കനറാ ബാങ്ക് കാഞ്ഞങ്ങാട് ശാഖ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു

കാഞ്ഞങ്ങാട്: കനറാ ബാങ്ക് കാഞ്ഞങ്ങാട് ശാഖയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടപാടുകാരുടെയും മുന്‍കാല ജീവനക്കാരുടെയും സംഗമം നടന്നു. ചടങ്ങില്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി ഇടപാട് നടത്തുന്ന ഭാരത് ഗ്രൂപ്പ് ഉടമ രാജേന്ദ്ര ഷേണായിയേയും പ്രകാശ് ചന്ദ്രയേയും ആദരിച്ചു. ചടങ്ങില്‍ കനറാ ബാങ്ക് കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ നന്ദകുമാര്‍ പി അദ്ധ്യക്ഷനായി. ചീഫ് മാനേജര്‍ കെ എന്‍ ബാബു, രാജേഷ് കാമത്ത്, വിനോദ്, ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.എസ്.പൈ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ബ്രാഞ്ച് മാനേജര്‍ വേണുഗോപാല്‍ നന്ദി പറഞ്ഞു.

0Shares