കാഞ്ഞങ്ങാട്(കാസർകോട്): ഫെബ്രുവരി 6 മുതൽ 10 വരെയായി കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിൻ്റെ വരവറിയിച്ചു കൊണ്ട് വർണ്ണാഭമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നെഹ്റു കോളേജ് പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര നീലേശ്വരം ബസ്റ്റാന്റിൽ സമാപിച്ചു. നീലേശ്വരം നഗരത്തെ പുളകം കൊള്ളിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ വാദ്യമേളങ്ങൾ, മുത്തുക്കുട, കേരളീയ വേഷങ്ങൾ എന്നിവയുടെ അകമ്പടിയുമുണ്ടായിരുന്നു.
നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി ജയരാജൻ, സർവ്വകലാശാല യൂണിയൻ ചെയർമാൻ വി.പി.അമ്പിളി, യൂണിയൻ ജനറൽ സെക്രട്ടറി ദൃശ്യ ഇ.കെ, ജോ. സെക്രട്ടറി മഞ്ജുഷ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ, എം.നാരായണൻ, അബ്ദുൾ റസാഖ് തായിലക്കണ്ടി, സി.കെ.നായർ കോളേജ് പ്രിൻസിപ്പാൾ ഡോ.കുഞ്ഞിക്കണ്ണൻ, ഡോ.രാധാകൃഷ്ണൻ, വി.കുട്ട്യൻ, ഡോ.കെ.എസ്.സുരേഷ് കുമാർ, ഡോ.എ.അശോകൻ, ശ്രീജിത്ത് രവീന്ദ്രൻ, എം.വി.രതീഷ് എന്നിവർ പങ്കെടുത്തു.
കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി 6 മുതൽ 10 വരെ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ; കലോത്സവത്തിൻ്റെ വരവറിയിച്ച് സംഘടിപ്പിച്ച വിളംബര ഘോഷയാത്ര