
കണ്ണൂർ: കണ്ണൂർ ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്‍റെയും കണ്ണൂർ പ്രസ്സ് ക്ലബ്ബിന്‍റെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.രാജേഷ് സ്മാരക ഫുട്‌ബോൾ ടൂർണമെന്റിന്‍റെ ഫൈനൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ പ്രവർത്തകനും, സ്പോർട്സ്മാനും, ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കടുത്തു. വിജയികൾക്കുള്ള സമ്മാനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ബോബി ചെമ്മണ്ണൂരും ചേർന്ന് നിർവഹിച്ചു.
