
ബോവിക്കാനം / കാസര്‍കോട്: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ധന വയോജനങ്ങൾക്ക് അനുവദിച്ച കട്ടിലുകളുടെ മല്ലം വാർഡ്തല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് നിർവ്വഹിച്ചു. ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷ്ണൻ ചേടിക്കാൽ സ്വാഗതം പറഞ്ഞു.

ബി.സി. കുമാരൻ, മാധവൻ നമ്പ്യാർ, അബ്ബാസ് കൊൾച്ചപ്പ്, പൊന്നപ്പൻ, വാസു തെക്കെപള്ള, സുശീലഭായ്,അബൂബക്കർ അമ്മങ്കോട്, മുഹമ്മദ് അമ്മങ്കോട്, ജാനകി കൊടവഞ്ചി, അനന്തൻ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
