
വേനല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കടുക്കുംപോഴും തൃശൂരിലെ മേലൂര്‍ വടക്ക് താഴെപുനത്തയില്‍ വീട്ടുകിണര്‍ നിറഞ്ഞു കവിഞ്ഞു. കേട്ടാല്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം താഴും. എന്തോ പ്രകൃതി പ്രതിഭാസമാണെന്ന് എല്ലാവരും കരുതി. എന്നാല്‍, വിശദമായ പരിശോധനയിലൂടെ കാര്യം പിടികിട്ടി.

സമീപത്തെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കിണറിലേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. ഈ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുമ്പോള്‍ കിണര്‍ തനിയെ നിറയും. പടവുകള്‍ കവിഞ്ഞു വെള്ളം പറമ്പിലേക്ക് ഒഴുകും. ഇതാണ് കിണറ്റിലെ മാറ്റത്തിനു കാരണമായത്.
