
കാസര്‍കോട്: കടലോളം രുചി കൂട്ടൊരുക്കാന്‍ പാചക പഠനത്തിന് കാസര്‍കോട്ട് അവസരമൊരുങ്ങുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും ലളിതമായ കുക്കറി കോഴ്സുകള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. രണ്ടുമാസത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രമുഖ ഹോട്ടല്‍ മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും നിരവധി വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള അധ്യാപകര്‍ തിയറിയും പ്രാക്ടിക്കലുമടങ്ങിയ ക്ലാസെടുക്കുന്നു.
ഇന്ത്യന്‍ കോണ്ടിനെന്റെല്‍, ചൈനീസ്, അറബിക് വിഭവങ്ങള്‍ക്ക് പുറമെ ഫ്രൂട്ട് ഡക്കറേഷനിലും പ്രത്യേക പരിശീലനം. കൂടാതെ പഠനത്തിനാവശ്യമായ മെറ്റിരിയലുകള്‍ നല്‍കുന്നു. ഫുഡ് ഫെസ്റ്റും, ഫുഡ് കോമ്പറ്റീഷനും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടാലന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗോകുല്‍ ബില്‍ഡിംഗ്, എം.ജി റോഡ്, കാസര്‍കോട്- 671121 ഫോണ്‍: 09495345563.