കാസര്‍കോട്: കഞ്ചാവുമായി കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റു ചെയ്തു. ചെട്ടുംകുഴി ഹിദായത്ത്‌നഗറിലെ എം.കെ മുനീറി(36)നെയാണ് കോടതി റിമാന്റിനയച്ചത്. ഒപ്പം കഞ്ചാവ് വലിക്കുകയായിരുന്ന ചെട്ടുംകുഴിയിലെ അബ്ദുല്‍ അസീസ് (38), കോട്ടക്കണ്ണിയിലെ ഹസൈനാര്‍ (37) എന്നിവരെയും കാസര്‍കോട് സി.ഐ സി.എ അബ്ദുര്‍ റഹീ മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു.
മുനീറില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരേ നേരത്തെയും കഞ്ചാവ് കേസ് നിലവിലുള്ളതായി പോലിസ് പറഞ്ഞു. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം കഞ്ചാവ് വലിക്കുമ്പോഴാണ് അസീസിനെയും ഹസൈനാറിനെയും പോലീസ് പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച വൈകീട്ടാണ് പോലിസ് പ്രതികളെ പിടികൂടിയത്.
കഞ്ചാവുമായി അറസ്റ്റിലായ യുവാവിനെ റിമാന്റു ചെയ്തു; പ്രതിക്കെതിരേ നേരത്തെയും നിരവധി കേസുകള്‍