കാസര്‍കോട്: മായാ നദിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വിരാമമില്ല. ഓഖിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ആഷിക് അബുവിന്റെ ‘മായാ നദി ‘സിനിമയെന്ന് തിരക്കഥാകൃത്ത് ഹരിദാസ് കരിവെള്ളൂര്‍. ഒരു കഥയുമില്ലാത്ത പൊങ്ങുതടി പോലൊരു പടം ‘ അത്തരമൊരു സിനിമയ്ക്ക് ഒരു പ്രസക്തിയുമില്ല’ എന്ന് ഫേസ്ബുക്കിലൂടെ ഹരിദാസ് കുറിക്കുന്നു. ലോകത്തിലെ ഒട്ടുമിക്ക സിനിമകളും എത്രയോ വര്‍ഷമായി കാണുന്ന പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ഇത്രമേല്‍ നിരാശപ്പെടുത്തിയ സിനിമ വേറെയില്ല. ജീവിതത്തിലിന്നേ വരെ സിനിമാ തിയേറ്റര്‍ കാണാത്ത സ്ത്രീകള്‍ വരെ ആ സിനിമ കണ്ട് ഗംഭീരം എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് കണ്ട് സത്യമായി കരുതി തിയേറ്റില്‍ പോയ ചില കുടുംബങ്ങള്‍ കഷായം കുടിച്ച മുഖത്തോടെ സിനിമയെ തെറി വിളിച്ച് പോയത് കണ്ടപ്പോള്‍ സത്യം എഴുതിപ്പോയതാണ്.
ആഷിക് അബുവിന്റെ സിനിമകള്‍ മലയാള സിനിമയില്‍ വലിയ ചലനങ്ങളുണ്ടാക്കിയത് ആദരവോടെ കാണുന്ന ഒരാളാണ് ഞാന്‍. ഗ്യാംഗ്സ്റ്റര്‍ സിനിമ മുതല്‍ അദ്ദേഹത്തിന്റെ ഗ്രാഫ് താഴെയാണ്. റാണി പത്മിനിയൊക്കെ ഉദാഹരണം.ഈ സിനിമയും ബോറാണെന്ന് അദ്ദേഹം കുറിച്ചു. അതേസമയം മഹാനദി ശരാശരി ചിത്രമാണ്, സോഷ്യല്‍മീഡിയ ചിത്രത്തെ വാനോളം ഉയര്‍ത്തി. കഥയും കാര്യവുമില്ലാത്ത ചിത്രത്തില്‍ ആന്തരീക ശൂന്യത മറക്കാന്‍ ചിലഫ്രേമുകള്‍ ഒരുക്കിയതാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് ചാനല്‍ ആര്‍.ബി ഡോട്ട്‌കോമിനോട് പറഞ്ഞു. കണ്ണിനും കണ്ണാടിക്കും, രക്ഷകന്‍, മേല്‍വിലാസം ശരിയാണ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഹരിദാസ് കരിവെള്ളൂര്‍.
ഓഖിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ആഷിക് അബുവിന്റെ ‘മായാ നദി ‘സിനിമയെന്ന് ഹരിദാസ് കരിവെള്ളൂര്‍