ഒറ്റപ്പാലത്ത് രണ്ടുപേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing ഒറ്റപ്പാലത്ത് രണ്ടുപേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില്‍വെ പാളത്തിന് സമീപം കണ്ടെത്തിയത്. കോയമ്പത്തൂര്‍ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കാവ്യ.

പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും രാത്രി വൈകി വന്ന വണ്ടിക്ക് മുന്നില്‍ ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വികൃതമായിരുന്നുവെങ്കിലും തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണും പരിശോധിച്ചാണ് പോലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares