
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദ വെളിപ്പെടുത്തലുകളുമായി തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പൾസർ സുനിയ്ക്ക് ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ എടുക്കാനുള്ള കെല്‍പൊന്നും ഇല്ല എന്നും സർക്കാർ തനിക്ക് സുരക്ഷ ഒരുക്കുകയാണെങ്കിൽ ഇതിന് പിന്നിൽ ആരെന്ന് താൻ വെളിപ്പെടുത്താമെന്നും സ്വാമി പറയുന്നു. മംഗളം ടി. വിയിലെ ചർച്ചയിലാണ് സ്വാമി ഇത്തരത്തിൽ തുറന്നു പറയുന്നത്. അങ്ങനെ ഒരു ഗൂഢാലോചനയെ കുറിച്ച് താങ്കള്‍ക്ക് വ്യക്തമായി ആറിയാമോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. താന്‍ വ്യക്തതയുള്ള കാര്യങ്ങള്‍ പറയുന്നതുകൊണ്ടാണ് അതെല്ലാം വിവാദമാകുന്നത് എന്നായിരുന്നു ഹിമവല്‍ ഭദ്രാനന്ദയുടെ മറുപടി.

ദിലീപ് ഇങ്ങനെയൊക്കെ ചെയ്യിക്കുമോ എന്ന് തനിക്കറിയില്ല. എങ്ങനെയായാലും വളരെ പെര്‍വെര്‍ട്ട് ആയിട്ടുള്ള മനസ്സിന് ഉടമയായിട്ടുള്ളവര്‍ക്കേ ഇങ്ങനെ ഒരു ക്രൈം ചെയ്യാന്‍ പറ്റൂ എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നുണ്ട്. താനും പള്‍സര്‍ സുനിയും ഒരുമിച്ച് കാക്കനാട് ജയിലില്‍ ഉണ്ടായിരുന്നു എന്ന് സ്വാമി പറയുന്നത്. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആയിരുന്നു സ്വാമിക്ക് അന്ന് ജയിലില്‍ കിടക്കേണ്ടി വന്നത്. അവിടെ വച്ച് പള്‍സര്‍ സുനിയേയും വിഷ്ണുവിനേയും വിപിന്‍ലാലിനേയും എല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
