ഒരിക്കലെങ്കിലും പേനിന്‍റെ ശല്യം അനുഭവപ്പെടാത്തവരുണ്ടോ? നിങ്ങളുടെ തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing ഒരിക്കലെങ്കിലും പേനിന്‍റെ ശല്യം അനുഭവപ്പെടാത്തവരുണ്ടോ? നിങ്ങളുടെ തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ

മനുഷ്യന്‍റെ തലയില്‍ കാണപ്പെടുന്ന പേനുകൾക്ക് 30- 33 ഡിഗ്രീ സെൽഷ്യസ് വരെ ചൂടിൽ വെള്ളത്തിൽ മുങ്ങി ജീവിക്കുന്നതിനുള്ള ശേഷി ഉണ്ട്. അതായത്, 14 മണിക്കൂറോളം മുങ്ങിക്കിടന്നാലും പേനുകൾ ചാകില്ല. പതിനാലു മണിക്കൂർ തല വെള്ളത്തിൽ മുക്കിപ്പിടിക്കാൻ നമുക്കും ആകില്ലല്ലോ. തവിട്ടു് – ബ്രൗൺ നിറമുള്ള ചെറിയ ഷഡ്പദങ്ങളാണ് പേനുകൾ. ശിരോചർമ്മത്തോട് ചേർന്ന് പാർക്കുന്ന ഇവയുടെ ഭക്ഷണം രക്തമാണ്. മുതിർന്ന പെൺ പേനുകള്‍ ഇടുന്ന മുട്ട തലയോട്ടിയിൽ നിന്നും ഏകദേശം കാലിഞ്ച് ദൂരത്തിൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കും‌. ഈര് എന്ന് പ്രാദേശികമലയാളത്തിൽ ഇതിനെ പറയും.

7-10 ദിവസത്തിൽ മുട്ട വിരിയും. മുട്ട വിരിഞ്ഞതിനു ശേഷമുള്ള ഈര് മുടിയിൽ പറ്റിപ്പിടിച്ചിരിക്കും. ഈ പശ വളരെ ശക്തിയുള്ളതാണ്, ആകയാൽ ഈരിനെ പറിച്ചെടുക്കുക എന്നത് എളുപ്പമല്ല. ഈരിലെ രാസസംയുക്തം മുടിയോട് ചേർച്ചയുള്ളതായതിനാൽ ഈരിനെ മാത്രം ഒഴിവാക്കാൻ രാസപദാർത്ഥങ്ങൾ ഒന്നും ഇല്ലെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

ജീവനക്ഷമമായിട്ടുള്ള പേന്മുട്ടയ്ക്ക് ബ്രൗൺ നിറമായിരിക്കും. അർദ്ധ താര്യസ്തരത്തിനകത്ത് ബ്രൗൺ നിറത്തിലുള്ള പേൻ വളരുന്നതിനാലാണിത്. മുട്ട വിരിഞ്ഞു കഴിഞ്ഞാൽ ഈര് വെളുത്ത നിറമാകും
നമ്മുടെ മുത്തശ്ശിമാർ പറയാറുള്ളത് പേനുകൾക്ക് പറക്കാനോ ചെള്ളുകളെ പോലെ ചാടാനോ ഉള്ള ശേഷിയില്ല‌. അവക്ക് പക്ഷേ മുടിക്കിടയിലൂടെ 22 സെ.മീ./മിനിറ്റിൽ ഇഴയാനുള്ള കഴിവുണ്ട്

ഒരു മുതിർന്ന പെൺപേൻ ദിവസത്തിൽ 6-7 മുട്ടകളിടും. ഇവയുടെ ആയുസ്സ് ശരാശരി 32 ദിവസമാണ്. പ്രായപൂർത്തിയാകുന്നതിനിടയിൽ വളർച്ചയുടെ മൂന്ന് ഘട്ടത്തിലൂടെ അവ കടന്നു പോകുന്നു. അതിനുതന്നെ ഏകദേശം 8-9 ദിവസം എടുക്കും. പൂർണ വളർച്ചയെത്തിയ ജീവിതം ഈ 23-24 ദിവസങ്ങളാണ്.

തലയോട്ടിയോട് ചേർന്ന ഇളംചൂടുള്ള ഈർപ്പമുള്ള സാഹചര്യത്തിലാണ് പേനുകൾക്ക് ജീവിക്കാനാവുക. കാരണം അവ തുടർച്ചയായി രക്തപാനം നടത്തിയാണ് ജീവിക്കുന്നത്. അതിനാൽ തലയോട്ടിയിൽ നിന്നും നിലത്തേക്ക് വീണാൽ എളുപ്പം നിർജ്ജലീകരണം സംഭവിക്കുകയും ചാവുകയും ചെയ്യും. തലയോട്ടിയിൽ നിന്നും വീണ പേനുകൾ 24 മണിക്കൂറിലധികം ജീവിക്കുക എന്നത് താരതമ്യേന അസാധ്യമായ സംഗതിയാണ്.

0Shares