ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു

ദുബായ്: സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. അതിനാല്‍ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആഗസ്ത് 21ന് ബലിപെരുന്നാള്‍. ആഗസ്ത് 20 തിങ്കളാഴ്ചയായിരിക്കും അറഫാ ദിനം. ഒമാനില്‍ ബലിപെരുന്നാള്‍ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.വലിയ പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ.യിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വരാന്ത്യ അവധിയടക്കം തുടര്‍ച്ചായ 9 ദിവസത്തെ അവധിയായിരിക്കും. ഈ മാസം 17 വെള്ളി മുതല്‍ 25 ശനി വരെയായിരിക്കും അവധി. യുഎഇ മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ 11 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

0Shares