
കൊല്ലം: എ.കെ.ജിക്കെതിരായ പരാമർശത്തിൽ ബൽറാമിനെതിരെ വെള്ളാപ്പള്ളി നടേശൻ. ഇതിലും ഭേദം ചാനലുകാരെ വിളിച്ചിട്ടു തുണി ഇല്ലാതെ ഓടുന്നതായിരുന്നു എന്ന് നടേശൻ പറഞ്ഞു .ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

എ. കെ. ജി തന്നേക്കാള്‍ പ്രായം കുറഞ്ഞ സുശീലയെ വിവാഹം കഴിച്ച ചരിത്രം ഉദ്ധരിച്ച് അതിന് മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധവും പ്രതിപാദിച്ചുള്ള ബല്റാമിന്റെ പോസ്റ്റാണ് വിവാദത്തിനാധാരം. പറയേണ്ടത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ്ടാഗോട് കൂടിയാണ് ബൽറാമിന്റെ വിമര്‍ശനം. എന്നാല്‍ ബല്‍റാം മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന നിലപാടിലാണ് സി.പി.എം നേതൃത്വവും അണികളും.
