എൻ്റെ ചില വനിതാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആരും അത് മനസിലാക്കിയിട്ടില്ല; ആക്രമിക്കപ്പെടുന്നതില്‍ സ്ത്രീയും ഭാഗികമായി ഉത്തരവാദിയാണ്; നിലപാടില്‍ ഉറച്ച് മംമ്ത

  • Post category:news
  • Reading time:1 min read
You are currently viewing എൻ്റെ ചില വനിതാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആരും അത് മനസിലാക്കിയിട്ടില്ല; ആക്രമിക്കപ്പെടുന്നതില്‍ സ്ത്രീയും ഭാഗികമായി ഉത്തരവാദിയാണ്; നിലപാടില്‍ ഉറച്ച് മംമ്ത

കൊച്ചി: മംമ്ത മോഹന്‍ദാസ് പ്രസ്താവന ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകള്‍ ആക്രമിക്കപ്പടുന്നതിന് സത്രീകളും ചെറിയ രീതിയില്‍ ഉത്തരവാദികള്‍ ആകുന്നു എന്നുള്ള മംമ്തയുടെ പരാമര്‍ശം വലിയ വിവദങ്ങള്‍ക്ക് കാരണമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വിവാദ പ്രസ്താവനയുണ്ടായത്. മംമ്തയുടെ പ്രസ്തവനയോട് പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികരണത്തിനെതിരെ വിശദീകരണവുമായി മംമ്ത തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ അനുഭവത്തില്‍ നിന്നുളള കാര്യങ്ങള്‍ മാത്രമാണ് ഇവിടെ താന്‍ പറഞ്ഞതെന്നും അത് മറ്റൊരു സാഹചര്യവുമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും മംമ്ത പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തരം വിശദീകരണം അറിയിച്ചത്. മാനസികാവസ്ഥയ്ക്ക് യാതൊരു കുഴപ്പവുമില്ലാത്ത ഒരു വ്യക്തിയോ അല്ലെങ്കില്‍ മനുഷ്യനോ ഒരിക്കലും ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ എന്നെക്കുറിച്ച് പുലര്‍ത്തുന്ന ധാരണ തെറ്റാണ്. ഒരു സ്ത്രീയെന്ന നിലയില്‍ വൈകാരികമായ ഒരുപാട് ആക്രമണങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാന്‍. പക്ഷേ ഒരിക്കലും ഇരയാകാന്‍ തയ്യാറല്ല. ചുരുക്കത്തില്‍, ഈ അസന്തുലിതമായ സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ ഞാന്‍ പൊട്ടിത്തെറിക്കുന്നതിന്റെ വക്കിലാണെന്ന് മംമ്ത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങളും താരം മാറ്റിപ്പറഞ്ഞിട്ടുണ്ട്. വനിത സംഘടന ആവശ്യമില്ലെന്ന് പറഞ്ഞ നടി ഇപ്പോള്‍ ഡബ്യൂസിസിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനുമായി വളരെ നല്ല ബന്ധമാണ് തനിയ്ക്ക് ഉള്ളതെന്നും അതു കൊണ്ട് തന്നെ ഒരു സംവാദത്തിന് താന്‍ ഉദ്യേശിച്ചിട്ടില്ലെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

0Shares