എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസർകോട് : എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി (75) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കാസർകോട് ദേളിയിലെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖ ബാധിതനായിരുന്നതിനാൽ ഒരു വര്‍ഷത്തോളമായി വീട്ടിൽ തന്നെയായിരുന്നു.കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട്, ദീര്‍ഘ കാലം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, എസ്.വൈ.എസ് ഉദുമ മണ്ഡലം ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് ഉപദേശക സമിതി അംഗം, കളനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, എസ്.എം.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, കളനാട് സി.എം.ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍, മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ആമിന ഹജ്ജുമ്മ.മക്കള്‍: അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ. മരുമക്കള്‍: കുബ് റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര (കൂളിക്കുന്ന്), ഹനീഫ് അബൂബക്കര്‍ (കളനാട്), നാസര്‍ (കാഞ്ഞങ്ങാട്), ഷാനവാസ് പാദൂര്‍ (ജില്ലാ പഞ്ചായത്ത് അംഗം).

0Shares