എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക; സന്ദേശ പ്രയാണം ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക; സന്ദേശ പ്രയാണം ആരംഭിച്ചു

തളങ്കര/ കാസർകോട്: “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ” എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് മുള്ളേരിയയിൽ വെച്ച് നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചരണാർത്ഥം നടത്തുന്ന സന്ദേശ യാത്ര തളങ്കര മാലിക് ദീനാറിൽ നിന്നും ആരംഭിച്ചു. സന്ദേശയാത്രയുടെ ഉദ്ഘാടനം ജംഇയ്യത്തുൽ ഖുതുബ ജില്ലാ പ്രസിഡണ്ട് മജീദ് ബാഖവി സ്വാഗത സംഘം ജനറൽ കൺവീനർ ഇബ്രാഹിം അസ്ഹരിക്ക് പതാക കൈമാറി നിർവ്വഹിച്ചു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സഈദ് ഹാമിദി തളങ്കര, ഇഖ്ബാൽ മൗലവി, ഷബീർ കണ്ടത്തിൽ, നിസാം ബായാർ, ഹാരിസ് മൊഗ്രാൽ, മുസ്തഫ വിട്ള, ഷാനിഫ് സുള്ള്യ, ഹാഫിള് ബുർഹാൻ എന്നിവർ സംബന്ധിച്ചു.

0Shares