എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ ശേഷം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി: നാടിനെ കണ്ണീരിലാക്കി വിദ്യാര്‍ത്ഥിയുടെ മരണം

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ ശേഷം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി: നാടിനെ കണ്ണീരിലാക്കി വിദ്യാര്‍ത്ഥിയുടെ മരണം

ഇരിട്ടി (കണ്ണൂര്‍): എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥി ആറളം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സജ്ജാദ് (15) ആണ് മരിച്ചത്.

പരീക്ഷ കഴിഞ്ഞ് കൂട്ടുകാരോടൊത്ത് വൈകുന്നേരം ആഘോഷം പങ്കിട്ട ശേഷം ആറളംപുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടം. കൂട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് സജ്ജാദിനെ പുഴയിൽനിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിസാര്‍ – സമീറ ദമ്പതികളുടെ മകനാണ്. ഷഫീല – സഹോദരി.

0Shares