മഞ്ചേശ്വരം: എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്ര മഞ്ചേശ്വരത്തുനിന്നും പ്രയാണം തുടങ്ങി. കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായുള്ള യാത്ര സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. കാനം നയിക്കുന്ന യാത്ര തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സത്യന്‍ മൊകേരി (സി.പി.ഐ), പി.എം ജോയ് (ജനതാദള്‍ എസ്), പി.കെ രാജന്‍ (എന്‍.സി.പി), ഇ.പി.ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളാണ്.
ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി കരുണാകരന്‍ എം.പി, കെ.പി സതീഷ് ചന്ദ്രന്‍, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സംബന്ധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിച്ചും രണ്ട് യാത്രകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്.