എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിട്ടി: സ്‌കൂള്‍ അധ്യാപികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിക്കോട്ടക്കരി ചരള്‍ സെന്റ്‌തോമസ് ഹൈസ്‌കൂള്‍ അധ്യാപിക എം.പി മേരി ടീച്ചര്‍ എന്ന ലാലി(42)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ലോറി ഡ്രൈവര്‍ കരിക്കോട്ടക്കരിയിലെ പാംപ്ലാനില്‍ സാബുവിന്റെ ഭാര്യയാണ്. മക്കള്‍: എബിലി (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അങ്ങാടിക്കടവ് സ്‌കൂള്‍), സെല്‍, എയ്ഞ്ചല്‍, (ഇരുവരും വിദ്യാര്‍ത്ഥികള്‍ അങ്ങാടി കടവ് സ്‌കൂള്‍). കുടുംബ പ്രശ്‌നമാണ് മരണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കരിക്കോട്ടക്കരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

വായനക്കാര്‍ക്കായുള്ള പ്രതിവാര സമ്മാന പദ്ധതി(ജുലൈ 29)

ഈ ആഴ്ചയിലെ ക്വിസ് മല്‍സരത്തിലെ ചോദ്യം

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്?

A) ഡി.വി സദാനന്ദ ഗൗഡ

B) അല്‍ഫോണ്‍സ് കണ്ണന്താനം

C) കിരണ്‍ റിജ്ജു

D) നിര്‍മലാ സീതാരാമന്‍

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 29 നു രാത്രി 12 നകം അയക്കണം. 30 നു വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്‌കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.

കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; അഷറഫ് റഹ്മാന്‍, നാലാംമൈല്‍, കാസര്‍കോട്

0Shares