‘എന്തൊരു നാണം കെട്ട സര്‍ക്കാരാണിത്, ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുദ്ധം ചെയ്യുന്നു’; രൂക്ഷ വിമര്‍ശനവുമായി കനയ്യ കുമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘എന്തൊരു നാണം കെട്ട സര്‍ക്കാരാണിത്, ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുദ്ധം ചെയ്യുന്നു’; രൂക്ഷ വിമര്‍ശനവുമായി കനയ്യ കുമാര്‍

അധികാരത്തിലെത്തിയതിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുദ്ധം ചെയ്യുകയാണെന്ന് മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍. ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായാണ് കനയ്യ കുമാര്‍ രംഗത്തെത്തിയത്.

‘എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.’ അദ്ദേഹം പറഞ്ഞു.

‘ഞാന്‍‌ വീണ്ടും പറയുന്നു. നിങ്ങള്‍ എത്ര അടിച്ചമര്‍ത്തിയാലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഉയര്‍ന്നെഴുന്നേല്‍ക്കും. ഭരണഘടനയ്ക്കും പാവപ്പെട്ടവര്‍ക്കും എതിരെയുള്ള നിങ്ങളുടെ ​ഗൂഢാലോചനയെ അവര്‍ ഒരുമിച്ച്‌ നിന്ന് ചുരുട്ടിയെറിയും – കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കനയ്യ കുമാറിന്‍റെ പ്രതികരണം.

0Shares