എത്ര ഉന്നതരായാലും അന്വേഷിച്ച് പാര്‍ട്ടി നടപടി എടുക്കണം; കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

  • Post category:news
  • Reading time:1 min read
You are currently viewing എത്ര ഉന്നതരായാലും അന്വേഷിച്ച് പാര്‍ട്ടി നടപടി എടുക്കണം; കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ തെറ്റായ സന്ദേശം നല്‍കിയതാണ് യു.ഡി.എഫ് പിന്നോട്ട് പോയതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . എത്ര ഉന്നതരായാലും അന്വേഷിച്ച് പാര്‍ട്ടി നടപടി എടുക്കണം.അങ്ങനെയുണ്ടായാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

‘കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി.ആ തെറ്റായ സന്ദേശമാണ് ജനങ്ങള്‍ പാലായിലെ പോലെ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. എന്തായാലും ഈ ഫലം പൂര്‍ണമായും പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും എതിരാണ്. യു.ഡി.എഫിന് അനുകൂലമാണ്. 2021ല്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന വ്യക്തമായ സൂചനയാണിത്’.ഉണ്ണിത്താന്‍ പറഞ്ഞു.

0Shares