എം.എസ്.എഫ് നേതക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: കാസര്‍കോട്ടെ മുന്‍ സി.ഐ അടക്കം ഏഴ് പോലിസുകാര്‍ക്കെതിരെ കോടതി കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing എം.എസ്.എഫ് നേതക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: കാസര്‍കോട്ടെ മുന്‍ സി.ഐ അടക്കം ഏഴ് പോലിസുകാര്‍ക്കെതിരെ കോടതി കേസെടുത്തു

കാസര്‍കോട്: എം.എസ്.എഫ് നേതക്കളെയും പ്രവര്‍ത്തകരേയും പോലിസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച കേസില്‍
കാസര്‍കോട്ടെ മുന്‍ സി.ഐ അടക്കം ഏഴ് പോലിസുകാര്‍ക്കെതിരെ കോടതി കേസെടുത്തു. നിലവില്‍ ക്രൈ ബ്രാഞ്ച് സി.ഐ ആയ അബുല്‍ റഹീം, എ.എസ്.ഐ സതീഷന്‍, പോലീസുകാരായ കിഷോര്‍, മധുസൂധനന്‍, തോമസ്, പ്രവീണ്‍, സുനില്‍, രജനീഷ് എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് കാസര്‍കോട് ചീഫ് ജുഡിഷല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഐ.പി.സി 323, 324, 326, 506, ആര്‍.ഡബ്ല്യൂ 34, എന്നീ വകുപ്പ് പ്രകാരമാണ് കേസ്. 2017 ഫെബ്രുവരി 28ന് കാസര്‍കോട് പോലിസ് സ്‌റ്റേഷനില്‍ വച്ചാണ് മര്‍ദ്ദനം നടന്നത്. പോലീസ് മര്‍ദ്ദനത്തില്‍ കാലിന്റെ ലിഗ്മെന്റ് തകര്‍ന്ന അബൂബക്കര്‍ സിദ്ധീഖിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. മര്‍ദ്ദനനത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിക്കും മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനും പരിക്കേറ്റിരുന്നു. പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപെട്ട് മുസ് ലിം യൂത്ത് ലീഗും എം.എസ്.എഫും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിരുന്നു.

0Shares