എം.എം മുഹിയദ്ധീൻ മുസ്ലിയാര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing എം.എം മുഹിയദ്ധീൻ മുസ്ലിയാര്‍ അന്തരിച്ചു

കാല്‍ നൂറ്റാണ്ടോളമായി സമസ്ത കേന്ദ്ര മുശാവറയിലും അരനൂറ്റാണ്ടിലധികമായി സമസ്തയുടെ നേതൃനിരയിലും ജ്വലിച്ച് നിന്നിരുന്ന ശൈഖുനാ എം.എം മുഹിയദ്ധീൻ മുസ്ല്യാര്‍ ആലുവ അന്തരിച്ചു. മധ്യ കേരളത്തില്‍ സമസ്തയുടെ പ്രവര്‍ത്തന മേഖലകളില്‍ യുവത്വത്തിന്‍റെ പ്രസരിപ്പോടെ മുന്നില്‍ നിന്ന് നയിച്ച വ്യക്തിയായിരുന്നു ശൈഖുനാ എം.എം ഉസ്താദ് .

ശൈഖുനാ സി.എച്ച് ഹൈദ്രോസ് മുസ്ല്യാരുടെ ഒഴിവിലേക്ക് സമസ്ത കേന്ദ്ര മുശാവറയിലും ശൈഖുനാ തൊഴിയൂര്‍ ഉസ്താദിന്‍റെ വഫാത്തിന് ശേഷം സമസ്ത തൃശ്ശൂര്‍ ജില്ലാ ജനറല്‍ സിക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം എറണാകുളം ജില്ലയിലെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ്,പെരുമ്പടപ്പ് പുത്തന്‍ പള്ളി,മലപ്പുറം ,തൃശ്ശൂര്‍ തു ടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മുദരിസും ഖാസിയുമായി അര നൂറ്റാണ്ടോളം സേവനം ചെയ്തു.

ഒരു കാലത്ത് പ്രഭാഷണ രംഗത്ത് നിറഞ്ഞ് നിന്ന ഉസ്താദ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളോളം വയള് പറഞ്ഞിട്ടുണ്ട്.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ കൂടിയായിരിക്കെ കൂടിയാണ് ശൈഖുനാ എം.എം ഉസ്താദിന്‍റെ വിയോഗം.

ഇദ്ദേഹത്തിന്‍റെ മരണത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ യു. എം അബ്ദുുറഹ്മാൻ മുസ്ലിയാർ, ത്വാഖ അഹമ്മദ് മൗലവി, തൊട്ടി മാഹിൻ മുസ്ലിയാർ, ഇ.കെ മഹ്മൂദ് മുസ്ലിയാാാർ, എസ്. വൈ. എസ് സംസ്ഥാന ട്രഷറർ മെട്രേ മുഹമ്മദ് ഹാജി, എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്. എം. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ പുക്കോയ തങ്ങൾ ചന്ദേര, എസ്. കെ. എസ്. എസ്. എഫ് സെക്രട്ടറിയേറ്റ് അംഗം സുഹൈൈർ അസ്ഹരി പള്ളങ്കോട്, അബൂബക്കർ സിദ്ധീഖ് അസ’ഹരി പാത്തൂർ, സൈബർ വിംഗ് സംസ്ഥാന വൈസ് ചെയർമാൻ ഇർഷാദ് ഹുദവി ബെദിര, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിിഡന്റ് താജുദ്ധീൻ ദാരിമി പടന്ന, ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, വർക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി ട്രഷററ് ശറഫുദ്ധിൻകുണിയ എന്നിവര്‍ അനുശോചിച്ചു.

0Shares