കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഉപാധിരഹിത പട്ടയമേളകളില്‍ കാഞ്ഞങ്ങാട് നടക്കുന്ന പട്ടയ മേളയുടെ ഉദ്ഘാടനം മെയ് 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മന്ത്രിമാരും എം.എല്‍.എമാരും ജനപ്രതിനിധികളും പട്ടയമേളയില്‍ പങ്കെടുക്കും. 
പിണറായി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഉപാധിരഹിത പട്ടയം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. കൈമാറ്റം ചെയ്യാവുന്നതും ബാങ്ക് വായ്പയ്ക്ക് പറ്റുന്ന രീതിയിലുമുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപാധിരഹിത പട്ടയം. ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് ചട്ടങ്ങള്‍ പാലിച്ച് അതിവേഗം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.