
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈയെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കാനാകില്ലെന്നായിരുന്നു ശങ്കര്‍ റൈയുടെ പ്രതികരണം. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്നും ശങ്കര്‍ റൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, പാര്‍ട്ടി വിരുദ്ധമായൊന്നും ശങ്കര്‍ റൈ പറഞ്ഞിട്ടില്ല. ശബരിമല ചര്‍ച്ചാവിഷയമാകില്ലെന്നും അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണോ സുപ്രീം കോടതി പുന: പരിശോധന നടത്താന്‍ പോകുന്നത് എന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.
അതേസമയം ഇടത് മുന്നണി ശബരിമല വിഷയത്തില്‍ വിഷയത്തില്‍ പ്രതികരിച്ചതോടെ വിഷയം സജീവമാക്കാനാണ് കോണ്‍ഗ്രസ്, ബിജെപി ശ്രമം. ശങ്കര്‍ റൈയുടേയും കോടിയേരിയുടെയും വാക്കുകളെ മുന്‍ നിര്‍ത്തി തുടരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തണമെന്നാണ് ബിജെപി നിര്‍ദ്ദേശം എന്നാണ് ലഭ്യമാകുന്ന വിവരം.
