ഉത്തരകേരളത്തിലേക്ക് മെമു സര്‍വീസ് ആരംഭിക്കുന്നു; മലബാര്‍ എക്‌സ്പ്രസിൻ്റെ സമയം മാറ്റില്ല

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തരകേരളത്തിലേക്ക് മെമു സര്‍വീസ് ആരംഭിക്കുന്നു; മലബാര്‍ എക്‌സ്പ്രസിൻ്റെ  സമയം മാറ്റില്ല

കാസര്‍കോട്: ഉത്തരകേരളത്തിലേക്ക് റെയില്‍വേ മെമു സര്‍വീസ് ആരംഭിക്കുന്നു. കണ്ണൂര്‍-മംഗളൂരു മെമു സര്‍വീസ് തുടങ്ങണമെന്ന ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് അയച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ക്ഷേത്ര അറിയിച്ചു. റെയില്‍വെ ബോര്‍ഡ് അംഗീകരിച്ചാല്‍ സര്‍വീസ് തുടങ്ങും. റാക്കിന്റെ ക്ഷാമമാണ് സര്‍വീസ് തുടങ്ങുന്നതിന് പ്രശ്നമാവുന്നത്. സര്‍വേ പൂര്‍ത്തിയായ കാഞ്ഞങ്ങാട് കാണിയൂര്‍ പാതയും റെയില്‍വേയുടെ സജീവ പരിഗണനയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ പകുതി ചെലവ് വഹിക്കാന്‍ സന്നദ്ധമായ നിലയില്‍ അടുത്ത ബജറ്റില്‍ വിഹിതം അനുഭവിക്കുമെന്നാണ് പ്രതീക്ഷ. പാതയ്ക്കായി 1488 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് പി കരുണാകരന്‍ എംപിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. രാജധാനിക്ക് കാസര്‍കോട് അനുവദിക്കണമെന്നും അന്ത്യോദയക്ക് കാഞ്ഞങ്ങാട്, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. അതേ സമയം മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം പുനസ്ഥാപിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

0Shares